കെ.സുരേന്ദ്രനെ വേട്ടയാടന്‍ അനുവദിക്കില്ല; സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നു- കെ.ശ്രീകാന്ത്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പിന്നീട് പത്രിക പിന്‍വലിക്കുകയും ചെയ്ത കെ. സുന്ദരയുടെ വെളിപ്പെടുത്തലുകള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പത്രിക പിന്‍വലിച്ച ശേഷം സുന്ദര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് താന്‍ സ്വയം പത്രിക പിന്‍വലിച്ചതാണെന്നും ബി.ജെ.പിയോ നേതാക്കളോ ഒരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നായിരുന്നു. എന്നാല്‍ […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പിന്നീട് പത്രിക പിന്‍വലിക്കുകയും ചെയ്ത കെ. സുന്ദരയുടെ വെളിപ്പെടുത്തലുകള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പത്രിക പിന്‍വലിച്ച ശേഷം സുന്ദര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് താന്‍ സ്വയം പത്രിക പിന്‍വലിച്ചതാണെന്നും ബി.ജെ.പിയോ നേതാക്കളോ ഒരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ പണം തരികയും വീടും വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്യുകയുമായിരുന്നുവെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തുന്നത്. ഇതില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സത്യമാണ്. സത്യസന്ധമായ അന്വേഷണത്തെ ബി.ജെ.പി ഭയക്കുന്നില്ല. പക്ഷേ കേസ് സി.പി.എം നേതാക്കളുടെയും ചില യു.ഡി.എഫ് നേതാക്കളുടെയും സമ്മര്‍ദ്ദ പ്രകാരമാണ്. ഇതിനെ രാഷ്ടീയമായി തന്നെ പാര്‍ട്ടി നേരിടും. പൊലീസ് പിണറായി സര്‍ക്കാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമം നേരിടും. ഇതിനെതിരെ 10ന് ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. തുടര്‍ന്ന് വലിയ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകും. ബദിയടുക്ക പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാസര്‍കോട് ഡി.വൈ.എസ്.പി. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, മേഖലാ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി സംബന്ധിച്ചു.

Related Articles
Next Story
Share it