കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും; തിരൂരില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ത്ഥി, മാവേലിക്കരയില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

കോഴിക്കോട്: തിരൂരില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഇന്ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് നിരവധി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ഇടംപിടിച്ചത്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മുമ്പ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ.സഞ്ജുവാണ്. മാനന്തവാടിയില്‍ നിന്ന് സി.കെ.ജാനു സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും സീറ്റ് നല്‍കിയില്ല. മണിക്കൂട്ടനാണ് മാനന്തവാടിയില്‍ മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. 2016ല്‍ പി ബി അബ്ദുര്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. […]

കോഴിക്കോട്: തിരൂരില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ത്ഥിയാകും. ഇന്ന് പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് നിരവധി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ഇടംപിടിച്ചത്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് മുമ്പ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ.സഞ്ജുവാണ്.

മാനന്തവാടിയില്‍ നിന്ന് സി.കെ.ജാനു സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും സീറ്റ് നല്‍കിയില്ല. മണിക്കൂട്ടനാണ് മാനന്തവാടിയില്‍ മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. 2016ല്‍ പി ബി അബ്ദുര്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7923 വോട്ടിന് ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ എം സി ഖമറുദ്ദീനോട് പരാജയപ്പെടുകയായിരുന്നു.

12 സ്ത്രീകളാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. അതേസമയം കെ സുരേന്ദ്രനോട് ഉടക്കിനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന് സീറ്റ് നിഷേധിച്ചു. ഇരിക്കൂറില്‍ അനിയമ്മ രാജേന്ദ്രന്‍, പേരാവൂരില്‍ സ്മിത ജയമോഹന്‍, കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ്, കൊണ്ടോട്ടിയില്‍ ഷീബ ഉണ്ണികൃഷ്ണന്‍, ഗുരുവായൂരില്‍ അഡ്വ.നിവേദിത, എറണാകുളത്ത് പദ്മജ എസ്. മേനോന്‍, കുന്നത്തുനാട്ടില്‍ രേണു സുരേഷ്, ഉടുമ്പന്‍ചോലയില്‍ രമ്യ രവീന്ദ്രന്‍, പാലയില്‍ പ്രമീള ദേവി, കോട്ടയത്ത് മിനര്‍വ മോഹന്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചിറയിന്‍കീഴില്‍ ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.

കെ.സുരേന്ദ്രന്‍ മഞ്ചേശ്വരം കൂടാതെ കോന്നിയിലും ജനവിധി തേടും. മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് സീറ്റില്‍ മത്സരിക്കും, കുമ്മനം രാജശേഖരന്‍ നേമത്തും, പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന്‍ മത്സരിക്കും. സുരേഷ് ഗോപി തൃശ്ശൂരിലും അല്‍ഫോണ്‌സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും കോഴിക്കോട് നോര്‍ത്തില്‍ മുതിര്‍ന്ന നേതാവ് എം.ടി.രമേശും മത്സരിക്കും.

115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഡെല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയത്. കഴക്കൂട്ടം ഉള്‍പ്പെടെയുള്ള മൂന്നു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles
Next Story
Share it