കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് തുടരും; രവീശതന്ത്രി കുണ്ടാര്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; മാറ്റം അഞ്ച് ജില്ലകളില്‍

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുതന്നെ തുടരുമെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാറിനെ തിരഞ്ഞെടുത്തു ബി.ജെ.പിയുടെ ഭാരവാഹി പട്ടിക കെ സുരേന്ദ്രന്‍ തന്നെയാണ് പുറത്തിറക്കിയത്. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാറിനെ തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്തിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞടുത്തു. വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡണ്ടുമാരെയും മാറ്റി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും ബി.ജെ.പി സംസ്ഥാന വൈസ് […]

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുതന്നെ തുടരുമെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാറിനെ തിരഞ്ഞെടുത്തു
ബി.ജെ.പിയുടെ ഭാരവാഹി പട്ടിക കെ സുരേന്ദ്രന്‍ തന്നെയാണ് പുറത്തിറക്കിയത്. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാറിനെ തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്തിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞടുത്തു. വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡണ്ടുമാരെയും മാറ്റി. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി തുടരും.

Related Articles
Next Story
Share it