തനിക്കെതിരായ കേസ് ബി.ജെ.പിയെ അവഹേളിക്കാന്‍ കെട്ടിച്ചമച്ചത്-കെ. സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പാര്‍ട്ടിയെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ വകുപ്പുകള്‍ നോക്കിയാല്‍ തന്നെ അത് മനസിലാവും. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ കേസിന് കാരണക്കാരനായ ആള്‍ പോലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് പറഞ്ഞിട്ടില്ല-സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന […]

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പാര്‍ട്ടിയെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ വകുപ്പുകള്‍ നോക്കിയാല്‍ തന്നെ അത് മനസിലാവും. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ കേസിന് കാരണക്കാരനായ ആള്‍ പോലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് പറഞ്ഞിട്ടില്ല-സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ യക്ഷഗാന കലാകാരന്മാരെ ആക്ഷേപിച്ചത് സംബന്ധിച്ച് വിശദമായി അന്വേഷണം വേണം. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവര്‍ക്കായി ഒരുക്കിയ സ്വാഗതഗാനത്തെ വര്‍ഗീയമായി കണ്ട് ഒരു വിഭാഗത്തെ ആക്ഷേപിക്കാനാണ് മന്ത്രി ശ്രമിച്ചത്-സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it