വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി യു.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നതെന്നും പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണം. കൊടകര കള്ളപ്പണക്കേസില്‍ തന്നെ വലിച്ചിടാന്‍ ശ്രമിക്കണ്ട. അതുകൊണ്ട് കാര്യമില്ല, അതില്‍ സര്‍ക്കാരിന് നിരാശയായിരിക്കും ഫലം. തിരഞ്ഞെടുപ്പ് കാലത്തെ പണമിടപാട് ഡിജിറ്റലായിരുന്നു. […]

കോഴിക്കോട്: വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി യു.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നതെന്നും പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കണം. കൊടകര കള്ളപ്പണക്കേസില്‍ തന്നെ വലിച്ചിടാന്‍ ശ്രമിക്കണ്ട. അതുകൊണ്ട് കാര്യമില്ല, അതില്‍ സര്‍ക്കാരിന് നിരാശയായിരിക്കും ഫലം. തിരഞ്ഞെടുപ്പ് കാലത്തെ പണമിടപാട് ഡിജിറ്റലായിരുന്നു. തെളിവുകള്‍ അവ പറയും. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it