കൊടകര കള്ളപ്പണ കേസ്: ബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നു; പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കൊടകര കള്ളപ്പണ കേസ് അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. ബി.ജെ.പി സംഘടന ജനറല്‍ സെക്രട്ടറി എന്‍ ഗണേശിനെ നാളെ ചോദ്യം ചെയ്യും. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനെയും ചോദ്യം ചെയ്യും. അതേസമയം കള്ളപ്പണ കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും […]

കോഴിക്കോട്: കൊടകര കള്ളപ്പണ കേസ് അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. ബി.ജെ.പി സംഘടന ജനറല്‍ സെക്രട്ടറി എന്‍ ഗണേശിനെ നാളെ ചോദ്യം ചെയ്യും. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനെയും ചോദ്യം ചെയ്യും.

അതേസമയം കള്ളപ്പണ കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സര്‍ക്കാറിന് നിരാശയായിരിക്കും ഫലം. തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Share it