തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരും; യുഡിഎഫില്‍ ലീഗിന് മാത്രം സീറ്റ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫില്‍ ലീഗിന് മാത്രം സീറ്റ് ലഭിക്കുകയുള്ളൂവെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ യു ഡി എഫിന് ധാര്‍മ്മികമായി അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും അഴിമതിപ്പണം വെളുപ്പക്കാനുള്ള മറയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. ഊരാളുങ്കലിന്റെ എല്ലാ സര്‍ക്കാര്‍ കരാറുകളിലും അഴിമതിയുണ്ട്. അവര്‍ക്ക് വൈദഗ്ധ്യമില്ലാത്ത മേഖലകളില്‍ പോലും സര്‍ക്കാര്‍ ഊരാളുങ്കലിന് കരാര്‍ കൊടുക്കുന്നു. ടെണ്ടര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മറുപടി തുപ്തികരമല്ല. സി […]

കൊയിലാണ്ടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫില്‍ ലീഗിന് മാത്രം സീറ്റ് ലഭിക്കുകയുള്ളൂവെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ യു ഡി എഫിന് ധാര്‍മ്മികമായി അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും അഴിമതിപ്പണം വെളുപ്പക്കാനുള്ള മറയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. ഊരാളുങ്കലിന്റെ എല്ലാ സര്‍ക്കാര്‍ കരാറുകളിലും അഴിമതിയുണ്ട്. അവര്‍ക്ക് വൈദഗ്ധ്യമില്ലാത്ത മേഖലകളില്‍ പോലും സര്‍ക്കാര്‍ ഊരാളുങ്കലിന് കരാര്‍ കൊടുക്കുന്നു. ടെണ്ടര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മറുപടി തുപ്തികരമല്ല. സി എം രവീന്ദ്രനെ എല്ലാ വിഭാഗം ഡോക്ടര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധിക്കണം. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it