നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജി വെച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെതിരെ കെ സുരേന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി എം.പി സ്ഥാനം രാജിവെക്കുന്നതിലൂടെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ചെയ്യുന്നത്. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാമെന്ന് ലക്ഷ്യമിട്ടാണ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ […]

കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെതിരെ കെ സുരേന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി എം.പി സ്ഥാനം രാജിവെക്കുന്നതിലൂടെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ നികുതിപ്പണമെടുത്താണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും ചെയ്യുന്നത്. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആവാമെന്ന് ലക്ഷ്യമിട്ടാണ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. തോറ്റതോടെ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ മന്ത്രിയാവാമെന്ന മോഹത്തോടെ ഡെല്‍ഹിയിലേക്ക് പോയി. അവിടെ ഒന്നും നടക്കില്ലെന്നായപ്പോള്‍ വീണ്ടും കേരളത്തിലേക്ക് വരാനുള്ള നീക്കം ജനങ്ങളെ പരിഹസിക്കലാണ്. അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it