കെ സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പം; അവസരം കിട്ടിയാല്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് വരും-കെ സുരേന്ദ്രന്‍

കോഴിക്കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നും സുധാകരന്റെ മാനസികാവസ്ഥയാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സുധാകരന്‍ പരസ്യമായി പറയുമ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് രഹസ്യമായി അടുപ്പം കാണിക്കുന്നുവെന്ന് മാത്രം. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അരക്ഷിത ബോധമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മാനസികാവസ്ഥ […]

കോഴിക്കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നും സുധാകരന്റെ മാനസികാവസ്ഥയാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സുധാകരന്‍ പരസ്യമായി പറയുമ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് രഹസ്യമായി അടുപ്പം കാണിക്കുന്നുവെന്ന് മാത്രം. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അരക്ഷിത ബോധമുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ മാനസികാവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസിനുമൊപ്പം നിന്ന് ഇനി എത്രനാള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മഹാത്മാഗാന്ധി സ്വപ്‌നം കണ്ട രീതിയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയും. അത് തിരിച്ചറിഞ്ഞാണ് ഓരോരുത്തരുടെയും പ്രതികരണങ്ങളെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it