കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ. സുധാകരന്‍ തന്നോട് പറഞ്ഞതായി പി സി ചാക്കോ; ആറോളം പ്രമുഖ നേതാക്കള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട മുന്‍ എംപി പി സി ചാക്കോ. കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ തന്നോട് പറഞ്ഞതായി പി സി ചാക്കോ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അര ഡസന്‍ നേതാക്കളെങ്കിലും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് വീതം […]

തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട മുന്‍ എംപി പി സി ചാക്കോ. കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ തന്നോട് പറഞ്ഞതായി പി സി ചാക്കോ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അര ഡസന്‍ നേതാക്കളെങ്കിലും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഗ്രൂപ്പ് വീതം വെയ്പ്പില്‍ കെ. സുധാകരനെ പോലെയുള്ള നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം പോയി. ഇപ്പോള്‍ കോണ്‍ഗ്രസിന് ഹൈക്കമാന്റില്ല. കെസി വേണുഗോപാല്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രചോദനമാകും. അദ്ദേഹം പറഞ്ഞു.

ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ മത്സരിക്കാന്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബിജെപിയെ എതിര്‍ക്കുന്നത് സിപിഎം ആണ്. സിപിഎം ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ മുതല്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനായി ഇറങ്ങുമെന്നും പിണറായി വിജയനുമായി പാലക്കാട് കോങ്ങാട് വേദി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു.

Related Articles
Next Story
Share it