ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല; സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടി മാറണമെന്ന് മുല്ലപ്പള്ളി; കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം: കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈകൊള്ളും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്ഞയാണ്. സുധാകരന്‍ വ്യക്തമാക്കി. ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വികാരഭരിതനായി. തന്നെ കോണ്‍ഗ്രസുകാര്‍ […]

തിരുവനന്തപുരം: കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് സ്ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈകൊള്ളും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്ഞയാണ്. സുധാകരന്‍ വ്യക്തമാക്കി.

ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വികാരഭരിതനായി. തന്നെ കോണ്‍ഗ്രസുകാര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയതായി അദ്ദേഹം ആരോപിച്ചു. തന്നെ സി.പി.എം ബി.ജെ.പിക്കാരനെന്ന് വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. കഴിഞ്ഞ ദിവസം കെ സുധാകരനെ കുറിച്ച് അദ്ദേഹം ബി.ജെ.പി വാല്‍ ആണെന്ന് പറയുന്നു. ഇതിനെതിരെ താന്‍ പ്രസ്താവന ഇറക്കി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുഭവിച്ചതാണ്.

ഓര്‍മവെച്ച് നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച് ബി.ജെ.പിക്കാരണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം. സുധാകരനെതിരെ ഒരു അമ്പെയ്താല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്. രമേശ് ചെന്നിത്തല പറഞ്ഞു.

സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും പാര്‍ട്ടി മാറേണ്ടതുണ്ടെന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Share it