കെ. സുധാകരന്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി

എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോട്ടെ, ഒരു ആശങ്കയുമില്ലെന്നും മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കടല്‍ താണ്ടിയവനാണ് താന്‍, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, […]

എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോട്ടെ, ഒരു ആശങ്കയുമില്ലെന്നും മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കടല്‍ താണ്ടിയവനാണ് താന്‍, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാന്‍ ദില്ലിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ. സുധാകരന്‍ ഇടപെടുമെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞത് പ്രകാരം 25 ലക്ഷം നല്‍കിയെന്നാണ് പരാതി. പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം സുധാകരന്‍ ഉണ്ടായിരുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.

Related Articles
Next Story
Share it