കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിയാധിക്ഷേപവുമായി കോണ്‍ഗ്രസും നേതാവും എംപിയുമായ കെ സുധാകരന്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കെ സുധാകരന്റെ അധിക്ഷേപം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന് പരിഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയെ അപഹസിച്ചത്.
വിവാദ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ സുധാകരന് നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരുന്നു. വിജയരാഘവന് ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ സുധാകരന് കനക സിംഹാസനത്തില്‍ ഇരിക്കുന്നവന് കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നായിരുന്നു പരിഹസിച്ചത്.