ജില്ലയുടെ വികസനം പഠിക്കാന്‍ കെ-സ്റ്റഡീസ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലയുടെ വികസനം പഠിക്കുന്നതിന് കാസര്‍കോട് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (കെ-സ്റ്റഡീസ്) എന്ന പേരില്‍ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഇതിന്റെ ലോഗോ പ്രകാശനം കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. രമേശ്, ഐ.എം.എ. ജില്ലാ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്, റിട്ട.കോളേജിയറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. വി. ഗോപിനാഥന്‍, വ്യവസായി എം.പി. ഷാഫി ഹാജി, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് […]

കാസര്‍കോട്: ജില്ലയുടെ വികസനം പഠിക്കുന്നതിന് കാസര്‍കോട് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (കെ-സ്റ്റഡീസ്) എന്ന പേരില്‍ ഗവേഷണ സ്ഥാപനം തുടങ്ങുന്നു.
ഇതിന്റെ ലോഗോ പ്രകാശനം കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. രമേശ്, ഐ.എം.എ. ജില്ലാ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്, റിട്ട.കോളേജിയറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. വി. ഗോപിനാഥന്‍, വ്യവസായി എം.പി. ഷാഫി ഹാജി, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് കളനാട്, ഷരീഫ് കാപ്പില്‍, സലീം ചൗക്കി, നസീര്‍ പട്ടുവം, ജോണ്‍ വിജയകുമാര്‍, ഷുഹൈബ് വൈസ്രോയ്, ഹംസ പടിഞ്ഞാര്‍, റിയാസ് പടിഞ്ഞാര്‍, മന്‍സൂര്‍ കമ്പാര്‍ സംബന്ധിച്ചു. കെ. സ്റ്റഡീസ് ഡയറക്ടര്‍ നാസര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it