കെ ശങ്കരനാരായണന്‍ ഇനി ഓര്‍മ്മ; സംസ്‌കാരം വൈകിട്ട്

തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ (89) സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തി്‌ന് വെച്ചിരിക്കുകയാണ്. രണ്ടരയോടെ ഡി.സി.സി ഓഫിസിലെത്തിച്ച് ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അഞ്ചരയോടെ അദ്ദേഹത്തിന്റെ ചെറുതുരുത്തി പൈങ്കുളത്തെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഗവര്‍ണര്‍, സംസ്ഥാന മന്ത്രി, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്. മഹാരാഷ്ട്ര, […]

തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ (89) സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തി്‌ന് വെച്ചിരിക്കുകയാണ്. രണ്ടരയോടെ ഡി.സി.സി ഓഫിസിലെത്തിച്ച് ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അഞ്ചരയോടെ അദ്ദേഹത്തിന്റെ ചെറുതുരുത്തി പൈങ്കുളത്തെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഗവര്‍ണര്‍, സംസ്ഥാന മന്ത്രി, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതല വഹിച്ചു. 1985 മുതല്‍ 2001 വരെ 16 വര്‍ഷം യു.ഡി.എഫ് കണ്‍വീനറായിരുന്നു. 2001-04 വരെ ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. 1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978-ല്‍ കെ.കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ച ശങ്കരനാരായണന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡണ്ടായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗം ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ തൃത്താലയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയില്‍ എത്തുന്നത്. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1982ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോട് പരാജയപ്പെട്ടു. 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. ശങ്കരന്‍ നായരും ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: രാധ, ഏകമകള്‍: അനുപമ.

Related Articles
Next Story
Share it