മാര്‍ഗമുണ്ട്; നടപ്പാക്കാന്‍ മനസ്സില്ലെന്ന് മാത്രം
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയും ശമ്പളമുടക്കവും വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാനകാരണം കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി .സി സര്‍വീസ് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംഭവിക്കുന്ന പാളിച്ചകളാണ് യഥാര്‍ഥത്തില്‍ വരുമാനനഷ്ടത്തിന് കാരണമാകുന്നത്. ദേശീയപാതയില്‍ സ്വകാര്യബസുകളുടെ ദീര്‍ഘദൂരസര്‍വീസുകള്‍ വളരെ കുറവാണ്. ഹ്രസ്വദൂര സ്വകാര്യബസ് സര്‍വീസുകളും പേരിന് മാത്രം. ഏറെയും സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ഓരോ […]
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയും ശമ്പളമുടക്കവും വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാനകാരണം കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി .സി സര്‍വീസ് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംഭവിക്കുന്ന പാളിച്ചകളാണ് യഥാര്‍ഥത്തില്‍ വരുമാനനഷ്ടത്തിന് കാരണമാകുന്നത്. ദേശീയപാതയില്‍ സ്വകാര്യബസുകളുടെ ദീര്‍ഘദൂരസര്‍വീസുകള്‍ വളരെ കുറവാണ്. ഹ്രസ്വദൂര സ്വകാര്യബസ് സര്‍വീസുകളും പേരിന് മാത്രം. ഏറെയും സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ഓരോ […]
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയും ശമ്പളമുടക്കവും വളരെ ഗൗരവത്തോടെയാണ് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ശമ്പളം മുടങ്ങുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാനകാരണം കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി .സി സര്‍വീസ് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംഭവിക്കുന്ന പാളിച്ചകളാണ് യഥാര്‍ഥത്തില്‍ വരുമാനനഷ്ടത്തിന് കാരണമാകുന്നത്. ദേശീയപാതയില്‍ സ്വകാര്യബസുകളുടെ ദീര്‍ഘദൂരസര്‍വീസുകള്‍ വളരെ കുറവാണ്. ഹ്രസ്വദൂര സ്വകാര്യബസ് സര്‍വീസുകളും പേരിന് മാത്രം. ഏറെയും സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ഓരോ ജില്ലയിലും ദേശീയപാതയില്‍ ടൗണുകള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമേയുള്ളൂ. ഭൂരിഭാഗം സ്റ്റോപ്പുകളിലും നിര്‍ത്താതെയാണ് ഇത്തരം ബസുകള്‍ കടന്നുപോകുന്നത്. ബസില്‍ ഒരു യാത്രക്കാരന്‍ മാത്രമാണെങ്കിലും അനുവദിക്കപ്പെട്ട സ്റ്റോപ്പില്‍ മാത്രം നിര്‍ത്തുന്ന രീതിയിലാണ് ക്രമീകരണം. അനുവദിക്കപ്പെടാത്ത സ്റ്റോപ്പില്‍ എത്ര യാത്രക്കാരുണ്ടെങ്കിലും നിര്‍ത്തില്ല. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം എങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാന നഷ്ടം നികത്താനാവുകയെന്ന് ചിന്തിക്കണം. മുമ്പ് ദേശീയപാതയില്‍ എല്ലാ സ്റ്റോപ്പുകളിലും കെ. എസ് .ആര്‍. ടി .സിയുടെ നിരവധി ഓര്‍ഡിനറിബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. നിരത്തുകള്‍ സ്വകാര്യബസുകള്‍ കയ്യടക്കിയിരുന്ന കാലത്തുപോലും ഓര്‍ഡിനറിബസുകള്‍ക്ക് നല്ല വണ്ണം യാത്രക്കാരെ ലഭിച്ചിരുന്നു. ഏറെ സമയം ബസ് കാത്തുനിന്ന് വലയേണ്ട സാഹചര്യം യാത്രക്കാര്‍ക്കുണ്ടായിരുന്നില്ല. കാലക്രമേണ ഓര്‍ഡിനറിബസുകള്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മണിക്കൂറുകള്‍ ഇടവിട്ടാണെങ്കില്‍ പോലും സര്‍വീസ് നടത്തിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാനവ്യാപകമായി കെ .എസ്,ആര്‍.ടി.സിയുടെ ലോ ഫ്ളോര്‍ ബസുകള്‍ നിരത്തിലിറക്കിയത്. ഇതിനും അധികനാള്‍ ആയുസുണ്ടായില്ല.
ദേശീയപാതയില്‍ സര്‍വീസ് നടത്തുന്നതിന് പെര്‍മിറ്റ് പുതുക്കി നല്‍കാത്തതിനാല്‍ പല സ്വകാര്യബസുകളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി. ഇതിന് പകരം കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറിബസുകള്‍ ദേശീയപാതയിലിറക്കാന്‍ ഒരു നടപടിയുമില്ല. ഫലമോ നിര്‍ത്താതെ പോകുന്ന ടൗണ്‍ ടു ടൗണ്‍ ബസുകളെ നോക്കി മറ്റ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ക്ക് നെടുവീര്‍പ്പിടേണ്ടിവരുന്നു. രാത്രി വൈകിവരെ സ്വകാര്യബസുകള്‍ ദേശീയപാതയില്‍ സര്‍വീസ് നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പെര്‍മിറ്റ് റദ്ദാക്കിയതോടെ രാത്രിയില്‍ സ്വകാര്യബസ് സര്‍വീസില്ല. രാത്രികാല യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യഥാസമയം സര്‍വീസ് നടത്തേണ്ടതാണെങ്കിലും അതുണ്ടാകുന്നില്ല. പൊതുഗതാഗതത്തെ പൂര്‍ണമായും ആശ്രയിക്കുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നവിധത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് കാര്യക്ഷമമാകുന്നില്ലെന്നത് വസ്തുതയാണ്. കേരളത്തില്‍ ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഗതാഗതമേഖലയിലെ അപര്യാപ്തതകള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തങ്ങളുടെ ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇടയ്ക്കിടെ സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗതാഗതവകുപ്പ് ഈ പ്രശ്നത്തില്‍ തങ്ങളുടെ നിസഹായതയാണ് പ്രകടമാക്കുന്നത്. കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ശമ്പളം നല്‍കേണ്ടതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നുമാണ് ഗതാഗതവകുപ്പിന്റെ നിലപാട്. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ തക്ക വരുമാനം ലഭിക്കുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പരിതപിക്കുന്നു. വരുമാനം വര്‍ധിക്കാത്തതിനും കുത്തനെ ഇടിയുന്നതിനും എന്താണ് കാരണമെന്ന് കണ്ടെത്തി പരിഹരിക്കുന്ന വിധത്തിലേക്ക് നടപടികള്‍ മുന്നോട്ടുപോകുന്നില്ല. 29 ഡിപ്പോകളും 43 സബ് ഡിപ്പോകളും 21 ഓപ്പറേറ്റിങ്ങ് ഡിപ്പോകളുമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 6241 ബസുകളാണ് ആകെ സര്‍വീസ് നടത്തുന്നത്. പ്രതിമാസം 100 കോടി രൂപ വീതം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് ഗ്രാന്‍ഡായി നല്‍കുന്നു. എന്നിട്ടും ഇല്ലായ്മകളുടെയും കടബാധ്യതയുടെയും കണക്കുകള്‍ മാത്രമാണ് കോര്‍പ്പറേഷന് പറയാനുള്ളത്.
ദേശീയപാതയെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ ഉള്ള അവസരങ്ങളെ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയപാത ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ ഈ വിഷയത്തിന് വളരെ ഗൗരവപൂര്‍ണമായ പരിഗണന നല്‍കേണ്ടതുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഇടവിട്ടെങ്കിലും ഓര്‍ഡിനറിബസുകളുടെ സര്‍വീസുകളുണ്ടായാല്‍ അത് യാത്രക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം വളരെ വലുതായിരിക്കും. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിക്കാനും അതുവഴി ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനും ഉപകരിക്കും. ഗതാഗതവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം കൈക്കൊണ്ടേ മതിയാകൂ.
-ടി.കെ പ്രഭാകരകുമാര്‍