മാലിക്ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ച് കെ.എസ്. അബ്ദുല്ല മെമ്മോറിയല്‍ സി.എച്ച്. സെന്റര്‍ ഹെല്‍ത്ത് സ്‌കീം നടപ്പിലാക്കുന്നു
കാസര്‍കോട്: മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയുമായി സഹകരിച്ച് കെ.എസ്. അബ്ദുല്ല മെമ്മോറിയല്‍ കാസര്‍കോട് സി.എച്ച്. സെന്റര്‍ ഹെല്‍ത്ത് സ്‌കീം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇത് പ്രകാരം പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി സൗജന്യ നിരക്കില്‍ ചികിത്സ നല്‍കും. വാര്‍ഡ് അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികളെ കണ്ടെത്തി അവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലുള്ളവരെയായിരിക്കും ആദ്യം ഈ സ്‌കീമില്‍ പരിഗണിക്കുക. 2023 ഏപ്രില്‍ ഒന്നിന് ഈ സ്‌കീം പ്രാബല്യത്തില്‍ വരും.1972 ല്‍ […]

കാസര്‍കോട്: മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയുമായി സഹകരിച്ച് കെ.എസ്. അബ്ദുല്ല മെമ്മോറിയല്‍ കാസര്‍കോട് സി.എച്ച്. സെന്റര്‍ ഹെല്‍ത്ത് സ്‌കീം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇത് പ്രകാരം പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി സൗജന്യ നിരക്കില്‍ ചികിത്സ നല്‍കും. വാര്‍ഡ് അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികളെ കണ്ടെത്തി അവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലുള്ളവരെയായിരിക്കും ആദ്യം ഈ സ്‌കീമില്‍ പരിഗണിക്കുക. 2023 ഏപ്രില്‍ ഒന്നിന് ഈ സ്‌കീം പ്രാബല്യത്തില്‍ വരും.
1972 ല്‍ കാസര്‍കോട് തളങ്കരയില്‍ പ്രമുഖ വ്യവസായിയും മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.എസ്. അബ്ദുല്ല സ്ഥാപിച്ച ചാരിറ്റബിള്‍ ആസ്പത്രിയാണ് കാസര്‍കോട് സി.എച്ച്. സെന്ററുമായി സഹകരിച്ച് ഇത്തരം പദ്ധതിക്ക് രൂപം നല്‍കിയത്.
കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്ററിന്റെ കീഴില്‍ അംബുലന്‍സ് സേവനം, അഗതികളെ സംരക്ഷിക്കുന്ന സ്‌നേഹ വീട് തുടങ്ങിയ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. നിരവധി പാവപ്പെട്ട രോഗികള്‍ക്ക് സി.എച്ച്. സെന്റര്‍ ഹെല്‍ത്ത് സ്‌കിം പ്രയോജനപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സി.എച്ച്. സെന്റര്‍ കാസര്‍കോടിന്റെ വെബ് സൈറ്റ് chcentrekasaragod.in ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വ്വഹിച്ചു.
പത്രസമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് (സി.എച്ച് സെന്റര്‍ ചെയര്‍മാന്‍), അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് (വര്‍ക്കിംഗ് ചെയര്‍മാന്‍), മാഹിന്‍ കേളോട്ട് (ജനറല്‍ കണ്‍വീനര്‍), എന്‍.എ അബൂബക്കര്‍ (ട്രഷറര്‍), സി.ടി അഹമ്മദലി, യഹ്‌യ തളങ്കര, കെ.എസ് അന്‍വര്‍ സാദത്ത് (എം.ഡി. മാലിക്ദീനാര്‍ ആസ്പത്രി), എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം അഷ്‌റഫ് എം.എല്‍.എ., അസീസ് മരിക്കെ, അഷ്‌റഫ് എടനീര്‍ (കോ ഓഡിനേറ്റര്‍ സി.എച്ച് സെന്റര്‍), എ എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എം.അബ്ബാസ്, എ.ബി ശാഫി, സഹീര്‍ ആസിഫ്, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ അണങ്കൂര്‍, ഹാഷിം കടവത്ത്, കെ.എം ബഷീര്‍, ഹാരിസ് ചൂരി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അസ്ലം പടിഞ്ഞാര്‍, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.