കെ.എസ്. അബ്ദുല്ല സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും ബിരുദദാന ചടങ്ങും നടത്തി

കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളേജിലെ മുപ്പത്തി ഒന്നാമത് ഡിഫാം ബാച്ചിന്റെ ഗ്രാജുവേഷന്‍ ഡേയും കാസര്‍കോട് മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സ്ഥാപകന്‍ കെ.എസ്. അബ്ദുല്ലയുടെ പേരിലുള്ള നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. അജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ അസോസിയേറ്റ് ഡയറക്ടറും പിലിക്കോട് റീജിയണല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടറുമായ പ്രൊഫ. ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു.മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് ചെയര്‍മാന്‍ കെ.എസ്. […]

കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളേജിലെ മുപ്പത്തി ഒന്നാമത് ഡിഫാം ബാച്ചിന്റെ ഗ്രാജുവേഷന്‍ ഡേയും കാസര്‍കോട് മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സ്ഥാപകന്‍ കെ.എസ്. അബ്ദുല്ലയുടെ പേരിലുള്ള നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. അജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ അസോസിയേറ്റ് ഡയറക്ടറും പിലിക്കോട് റീജിയണല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടറുമായ പ്രൊഫ. ഡോ. ടി. വനജ ഉദ്ഘാടനം ചെയ്തു.
മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് ചെയര്‍മാന്‍ കെ.എസ്. ഹബീബ്, കെ.എസ്. അബ്ദുല്ല ആസ്പത്രി ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത്, മാലിക് ദീനാര്‍ ഗ്രാജുവേഷന്‍ സ്റ്റഡീസ് കോളേജ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷഹബാസ് ഹുസൈന്‍ പി.ബി, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ് ഡയറക്ടര്‍ ആലീസ് ഡാനിയല്‍, ഗ്രാജുവേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉദയകുമാര്‍ ബി., കെ. എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്ലക്കുഞ്ഞി, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഉസ്മാന്‍ കെ.എം, ഫാര്‍മസി കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഷംസുദ്ദീന്‍ ഡി.കെ, വൈസ് പ്രിന്‍സിപ്പാള്‍ സെബാസ്റ്റിന്‍ വി., ഹസ്‌നത് സി.എന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it