കെ റെയില്‍ പദ്ധതിക്കെതിരെ രോഷം ജ്വലിച്ച് യു.ഡി.എഫ്. കലക്ടറേറ്റ് മാര്‍ച്ച്

കാസര്‍കോട്: കെ-റെയില്‍ പദ്ധതി കേരളത്തിന് സാമൂഹിക-സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ-റെയില്‍ പദ്ധതിക്കെതിരെ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പഠനം നടത്താതെയാണ് സര്‍ക്കാര്‍ വാശിയോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പ്രളയങ്ങള്‍ കണ്ടിട്ടും പാഠം ഉള്‍ക്കൊണ്ടില്ല. കെ-റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ 20,000ത്തോളം കുടുംബങ്ങളും ലക്ഷത്തില്‍പരം ആളുകളും വഴിയാധാരമാകും. പുനരധിവാസ പദ്ധതികളെക്കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല. ആരാധനാലയങ്ങള്‍, […]

കാസര്‍കോട്: കെ-റെയില്‍ പദ്ധതി കേരളത്തിന് സാമൂഹിക-സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ-റെയില്‍ പദ്ധതിക്കെതിരെ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പഠനം നടത്താതെയാണ് സര്‍ക്കാര്‍ വാശിയോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പ്രളയങ്ങള്‍ കണ്ടിട്ടും പാഠം ഉള്‍ക്കൊണ്ടില്ല. കെ-റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ 20,000ത്തോളം കുടുംബങ്ങളും ലക്ഷത്തില്‍പരം ആളുകളും വഴിയാധാരമാകും. പുനരധിവാസ പദ്ധതികളെക്കുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര,വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ പൊളിച്ചുമാറ്റുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടങ്ങളുടെയൊക്കെ ബാധ്യത ഏറ്റെടുക്കേണ്ടി വരിക നമ്മളോരോരുത്തരുമാകും. കൊച്ചി മെട്രോ നാലുവര്‍ഷം പിന്നിടുമ്പോള്‍ 1000കോടിയുടെ കടബാധ്യതയാണുള്ളത്. നിലവില്‍ തിരുവനന്തപുരത്തേക്ക് 26 വണ്ടികള്‍ ഓടിക്കൊണ്ടിരിക്കെ കെ-റെയില്‍ പദ്ധതി വഴി കേരളത്തിന് എന്തു നേട്ടമാണ് ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും യു.ഡി.എഫ് സമ്മതിക്കില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ടി.ഇ അബ്ദുല്ല, പി.കെ ഫൈസല്‍, എ. അബ്ദുല്‍ റഹ്‌മാന്‍, കെ. നീലകണ്ഠന്‍, സി.കെ ശ്രീധരന്‍, ഹകിം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, ജെറ്റോ ജോസഫ്, ഹരീഷ് പി. നമ്പ്യാര്‍, പി. കമ്മാരന്‍, പി.എ അഷ്‌റഫലി, എം. സി ഖമറുദ്ദീന്‍, എബ്രഹാം തോണക്കര,വിദ്യാസാഗര്‍, അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.

Related Articles
Next Story
Share it