കെ റെയില്‍: എതിര്‍പ്പിന് വഴങ്ങില്ല, എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്-മുഖ്യമന്ത്രി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും എതിര്‍പ്പില്‍ വഴങ്ങില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ ഇന്ന് രാവിലെ പൗരപ്രമുഖരുമായി നടന്ന 'ജനപക്ഷം' വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് എതിരെയുള്ള ഏതാനും ചിലരുടെ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. സര്‍ക്കാര്‍ ഒരു തരത്തിലുള്ള എതിര്‍പ്പുകള്‍ക്കും വഴങ്ങിക്കൊടുക്കില്ല. നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകള്‍ എതിര്‍ത്തു എന്നതുകൊണ്ടു മാത്രം സര്‍ക്കാര്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സര്‍ക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയില്‍ നിന്ന് […]

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും എതിര്‍പ്പില്‍ വഴങ്ങില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ ഇന്ന് രാവിലെ പൗരപ്രമുഖരുമായി നടന്ന 'ജനപക്ഷം' വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് എതിരെയുള്ള ഏതാനും ചിലരുടെ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. സര്‍ക്കാര്‍ ഒരു തരത്തിലുള്ള എതിര്‍പ്പുകള്‍ക്കും വഴങ്ങിക്കൊടുക്കില്ല.
നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകള്‍ എതിര്‍ത്തു എന്നതുകൊണ്ടു മാത്രം സര്‍ക്കാര്‍ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സര്‍ക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയില്‍ നിന്ന് നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജന ജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സര്‍ക്കാരും ചെയ്യേണ്ടത്. സര്‍ക്കാരില്‍ അര്‍പ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കില്‍ സ്വാഭാവികമായും ജനങ്ങളാകെ സര്‍ക്കാരിനെ കുറ്റപ്പെടുത്തും. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഉത്തരാവിദത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കെ റെയിലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പിടിവാശിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Share it