കെ റെയില്‍: തരൂരിനെ പുകഴ്ത്തി കോടിയേരി; കടുത്ത വിമര്‍ശനവുമായി സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ നടത്തിയ പ്രസ്താവനയെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അതേസമയം തരൂരിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തി. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്നും വികസനത്തോട് മറ്റു നേതാക്കളെപ്പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. 'കെ റെയിലില്‍ സര്‍ക്കാരിന് തിടുക്കമില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പ്'- […]

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ നടത്തിയ പ്രസ്താവനയെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അതേസമയം തരൂരിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തി.
കെ റെയില്‍ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്നും വികസനത്തോട് മറ്റു നേതാക്കളെപ്പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. 'കെ റെയിലില്‍ സര്‍ക്കാരിന് തിടുക്കമില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍.ഡി.എഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പ്'- കോടിയേരി കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈന്‍ പദ്ധതി എല്‍.ഡി.എഫിന്റെ വാഗ്ദാന പദ്ധതിയാണ്. സി.പി.ഐ കൂടി ഉള്‍പ്പെട്ട പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന കാര്യമാണിത്. സി.പി.ഐക്ക് സില്‍വര്‍ ലൈന്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് കാനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ സംശയം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
എന്നാല്‍ മുന്നണിക്കും പാര്‍ട്ടിക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ശശി തരൂരിന്റെ നടപടിയെ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ അവര്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്നും ശശി തരൂരിനോടും തങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന അതാണെന്നും സുധാകരന്‍ തുറന്നടിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. ശശി തരൂര്‍ ലോകം കണ്ട നേതാവാണെങ്കിലും ഇരിക്കുന്നിടം കുഴിക്കാന്‍ തങ്ങള്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നേരില്‍ കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തരൂരിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും തയ്യാറാവണം-സുധാകരന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it