സ്വരം കനപ്പിച്ച് മുഖ്യമന്ത്രി; കെ റെയില്‍ പദ്ധതി കടലാസില്‍ ഒതുങ്ങില്ല, നടപ്പിലാക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കടലാസില്‍ ഒതുങ്ങില്ലെന്നും നടപ്പിലാക്കുമെന്നും കനത്ത സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കും-മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. […]

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കടലാസില്‍ ഒതുങ്ങില്ലെന്നും നടപ്പിലാക്കുമെന്നും കനത്ത സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കും-മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയില്‍ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും ബി.ജെ.പിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ വനിതാ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.