കെ റെയില്‍: സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം; എം.എല്‍.എമാര്‍ മാടപ്പള്ളിയിലേക്ക്

തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സര്‍വെ കല്ല് സ്ഥാപിക്കാനെത്തിയ പൊലീസിന് നേരെ പ്രതിഷേധിച്ച സ്ത്രീയെ വലിച്ചിഴച്ച സംഭവം അടക്കം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കനത്ത പ്രതിഷേധം അറിയിച്ച് പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്‌ക്കരണം. 'പൊലീസ് നരനായാട്ട്' എന്ന ബാനറുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. പിന്നാലെ സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. പൊലിസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി […]

തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സര്‍വെ കല്ല് സ്ഥാപിക്കാനെത്തിയ പൊലീസിന് നേരെ പ്രതിഷേധിച്ച സ്ത്രീയെ വലിച്ചിഴച്ച സംഭവം അടക്കം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കനത്ത പ്രതിഷേധം അറിയിച്ച് പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്‌ക്കരണം.
'പൊലീസ് നരനായാട്ട്' എന്ന ബാനറുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. പിന്നാലെ സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു.
പൊലിസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി സമരം യു.ഡി.എഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഇവിടെ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എം.എല്‍.എമാര്‍ അടക്കം യു.ഡി.എഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അവിടെ മര്‍ദ്ദനമേറ്റ സ്ത്രീകളോടും കുട്ടികളോടും അവര്‍ സംസാരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സര്‍ക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.
സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. ഇന്നലത്തെ പൊലീസ് നടപടിക്കെതിരെ കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ചങ്ങനാശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Related Articles
Next Story
Share it