കെ റെയില്‍: ആദ്യം സെമി സ്പീഡ് ട്രെയിന്‍ വരട്ടെ; ഹൈ സീപീഡ് പിന്നീട് മതിയെന്ന് ഇ. ശ്രീധരന്‍

തിരുവനന്തപുരം: ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം, പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്ന് നിര്‍ദ്ദേശിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് കെ.വി തോമസ് വഴി കൈമാറിയ റിപ്പോര്‍ട്ടിലാണ് അതിവേഗ ട്രെയിന്‍ സംബന്ധിച്ച് ശ്രീധരന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. നിലവിലെ ഡി.പി.ആര്‍ മാറ്റണമെന്നും ശ്രീധരന്‍ നിര്‍ദ്ദേശിക്കുന്നു. കെ റെയില്‍ വിഷയം വീണ്ടും സജീവമാക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് കഴിഞ്ഞ […]

തിരുവനന്തപുരം: ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം, പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്ന് നിര്‍ദ്ദേശിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് കെ.വി തോമസ് വഴി കൈമാറിയ റിപ്പോര്‍ട്ടിലാണ് അതിവേഗ ട്രെയിന്‍ സംബന്ധിച്ച് ശ്രീധരന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. നിലവിലെ ഡി.പി.ആര്‍ മാറ്റണമെന്നും ശ്രീധരന്‍ നിര്‍ദ്ദേശിക്കുന്നു. കെ റെയില്‍ വിഷയം വീണ്ടും സജീവമാക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ കണ്ടിരുന്നു. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇപ്പോള്‍ ശ്രീധരന്റെ നിലപാട്.

Related Articles
Next Story
Share it