കെ റെയില്‍: സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇ. ശ്രീധരന്‍

കൊച്ചി: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയില്‍വേ ചര്‍ച്ച നടത്തിയിരുന്നു. ഹൈസ്പീഡ്/സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നല്‍കിയത്. ആകാശ പാതയായോ തുരങ്കപാതയായോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി തോമസ് […]

കൊച്ചി: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയില്‍വേ ചര്‍ച്ച നടത്തിയിരുന്നു. ഹൈസ്പീഡ്/സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നല്‍കിയത്. ആകാശ പാതയായോ തുരങ്കപാതയായോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയില്‍ വേണ്ട എന്ന കോണ്‍ഗ്രസിന്റെത് അവരുടെ അഭിപ്രായം. നിര്‍മ്മാണ ചുമതല സംബന്ധിച്ചും സര്‍ക്കാരിനെ നിര്‍ദ്ദേശം അറിയിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞു.

Related Articles
Next Story
Share it