കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി പുരാതനമായ മാലിക് ദീനാര്‍ പള്ളി ഖബര്‍ സ്ഥാനും ദഖീറത്ത് യതീംഖാനയും സംരക്ഷിക്കണം-സംയുക്ത യോഗം

കാസര്‍കോട്: കെ റെയിലിന് വേണ്ടി നിലവിലെ അലൈന്‍മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയോട് ചേര്‍ന്നുള്ള ഖബര്‍സ്ഥാനും അനുബന്ധ സ്ഥാപനങ്ങളും അനാഥ/അഗതി മന്ദിര സംരക്ഷണം നടത്തി വരുന്ന മാലിക് ദീനാര്‍ യതീംഖാനയും ബദര്‍ മസ്ജിദും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോവുന്നതെന്നും ആയതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും പകരം പദ്ധതിക്ക് വേണ്ടി തളങ്കര പടിഞ്ഞാര്‍ ഭാഗത്ത് തീരദേശ റോഡിനോട് […]

കാസര്‍കോട്: കെ റെയിലിന് വേണ്ടി നിലവിലെ അലൈന്‍മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയോട് ചേര്‍ന്നുള്ള ഖബര്‍സ്ഥാനും അനുബന്ധ സ്ഥാപനങ്ങളും അനാഥ/അഗതി മന്ദിര സംരക്ഷണം നടത്തി വരുന്ന മാലിക് ദീനാര്‍ യതീംഖാനയും ബദര്‍ മസ്ജിദും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോവുന്നതെന്നും ആയതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും പകരം പദ്ധതിക്ക് വേണ്ടി തളങ്കര പടിഞ്ഞാര്‍ ഭാഗത്ത് തീരദേശ റോഡിനോട് ചേര്‍ന്നുള്ള ജനവാസം കുറഞ്ഞ സര്‍ക്കാര്‍ സ്ഥലം പ്രയോജനപ്പെടുത്തണമെന്നും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സിലിന്റെയും ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രവര്‍ത്തക സമിതിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
ഖബര്‍സ്ഥാന്‍ ഇല്ലാതാവുന്ന സാഹചര്യം വിശ്വാസികളില്‍ വലിയ തോതില്‍ വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നത് വരെ മാലിക് ദീനാര്‍ പള്ളിയുടെയും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും ഭുമികളില്‍ കല്ലിടല്‍ നടപടികള്‍ ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം തടയാന്‍ നിര്‍ബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. തുടര്‍കാര്യങ്ങള്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പള്ളി കമ്മിറ്റി സെക്രട്ടറി കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ദഖീറത്തൂല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, സെക്രട്ടറി കൂടിയായ നഗരസഭാ ചെയര്‍മാര്‍ അഡ്വ. വി.എം. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എച്ച് അഷ്‌റഫ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it