വീണ്ടും കല്ലിടല്‍; സംഘര്‍ഷം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടല്‍ വീണ്ടും ആരംഭിച്ചു. സംഘര്‍ഷവും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീഴുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തങ്ങളെ അക്രമിച്ചതെന്ന് […]

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടല്‍ വീണ്ടും ആരംഭിച്ചു. സംഘര്‍ഷവും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീഴുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തങ്ങളെ അക്രമിച്ചതെന്ന് സമരക്കാര്‍ പറയുന്നു. പ്രതിഷേധം കനത്തതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മടങ്ങി. സമരക്കാരെ പൊലീസ് കയ്യേറ്റം ചെയ്തതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണുണ്ടായത്.

Related Articles
Next Story
Share it