കെ ഫോണ്‍ പദ്ധതി ഡിസംബറില്‍; ജില്ലയില്‍ കേബിള്‍ ജോലി പുരോഗമിക്കുന്നു
കാസര്‍കോട്: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെ. ഫോണ്‍ പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്നറിയുന്നു. ജില്ലയില്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലി പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേബിളുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങിയത്. കെ.എസ്.ഇ.ബി, കെ.എസ്.ഐ.ടി.എല്‍ എന്നിവ സംയുക്തമായാണ് പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ജില്ലയില്‍ 3600 കിലോമീറ്ററാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 1500 കിലോമീററോളം കേബിള്‍ ഇനി സ്ഥാപിക്കാനുണ്ട്. മൈലാട്ടി, വിദ്യാനഗര്‍ കെ.എസ്.ഇ.ബി സെക്ഷനുകള്‍ക്ക് കീഴിലെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല […]

കാസര്‍കോട്: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കെ. ഫോണ്‍ പദ്ധതി ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്നറിയുന്നു. ജില്ലയില്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലി പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേബിളുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങിയത്. കെ.എസ്.ഇ.ബി, കെ.എസ്.ഐ.ടി.എല്‍ എന്നിവ സംയുക്തമായാണ് പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ജില്ലയില്‍ 3600 കിലോമീറ്ററാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 1500 കിലോമീററോളം കേബിള്‍ ഇനി സ്ഥാപിക്കാനുണ്ട്. മൈലാട്ടി, വിദ്യാനഗര്‍ കെ.എസ്.ഇ.ബി സെക്ഷനുകള്‍ക്ക് കീഴിലെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിച്ചാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും 30,000ഓളം ഓഫീസുകളിലും ലഭ്യമാക്കുന്നതാണ് പദ്ധതി.