'കെ.പി.സി.സി. പ്രക്ഷോഭ യാത്ര; മുപ്പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും'

കാസര്‍കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്‌നി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ജന മുന്നേറ്റമായിരിക്കുമെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വലിയ വിജയത്തിന് വേണ്ടിയുള്ള ജനവികാരം പ്രതിഫലിക്കുന്ന പോരാട്ടമായി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാതല സംഘാടക സമിതി യോഗം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 9ന് 3 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ […]

കാസര്‍കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര സമരാഗ്‌നി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ജന മുന്നേറ്റമായിരിക്കുമെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വലിയ വിജയത്തിന് വേണ്ടിയുള്ള ജനവികാരം പ്രതിഫലിക്കുന്ന പോരാട്ടമായി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാതല സംഘാടക സമിതി യോഗം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 9ന് 3 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും മുപ്പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും ബൂത്ത് തലം തൊട്ട് ജില്ലാതലം വരെയുള്ള എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സജീവമാക്കുവാനും തീരുമാനിച്ചു ഉദ ്ഘാടന സമ്മേളനത്തില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, കെ. നീലകണ്ഠന്‍, പി.എ അഷ്റഫലി, മീനാക്ഷി ബാലകൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, പി.ജി ദേവ്, എം.സി പ്രഭാകരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, സി.വി ജെയിംസ്, ജെ.എസ് സോമശേഖര ഷേണി, വി.ആര്‍. വിദ്യാസാഗര്‍, മാമുനി വിജയന്‍, അഡ്വ. പി.വി സുരേഷ്, കെ.പി. പ്രകാശന്‍, സെബാസ്റ്റ്യന്‍ പതാലി, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായര്‍, ധന്യ സുരേഷ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ.വി വിജയന്‍, ജോയ് ജോസഫ് മടിയന്‍, ഉണ്ണികൃഷ്ണന്‍, കെ.വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, വി ഗോപകുമാര്‍, എം. രാജീവന്‍ നമ്പ്യാര്‍, ഡി.എം.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it