നേമത്ത് മുരളീധരന്‍ ഉറപ്പിച്ചു, വട്ടിയൂര്‍ക്കാവില്‍ അനില്‍കുമാര്‍, തൃപ്പൂണിത്തുറയില്‍ കെ ബാബുവും ആറന്മുളയില്‍ കെ ശിവദാസന്‍ നായരും, കൊല്ലത്ത് ഒരുങ്ങിനില്‍ക്കാന്‍ നിര്‍ദേശം ലഭിച്ചെന്ന് ബിന്ദു കൃഷ്ണ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: ആശങ്കകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായി. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച നേമം സീറ്റില്‍ കെ മുരളീധരന്‍ എംപി സീറ്റ് ഉറപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ നേമത്തേക്ക് തിരിക്കുമെന്നും നേമം ബിജെപിയുടെ കോട്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയം ഉറപ്പാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ ബാബു മത്സരിക്കും. ശനിയാഴ്ച രാത്രി 12 മണിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഫോണ്‍ […]

തിരുവനന്തപുരം: ആശങ്കകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായി. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച നേമം സീറ്റില്‍ കെ മുരളീധരന്‍ എംപി സീറ്റ് ഉറപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ നേമത്തേക്ക് തിരിക്കുമെന്നും നേമം ബിജെപിയുടെ കോട്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയം ഉറപ്പാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ ബാബു മത്സരിക്കും. ശനിയാഴ്ച രാത്രി 12 മണിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഫോണ്‍ വിളിച്ചതായി കെ ബാബു പറഞ്ഞു. എ.ഐ.സി.സി നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ തനിക്കാണ് കണ്ടതെന്നും ഒരു വിധ സമ്മര്‍ദ്ദവും സ്ഥാനാര്‍ത്ഥിത്വത്തെ സ്വാധീനിച്ചില്ലെന്നും കെ ബാബു പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ നിലപാട് പരിഗണിച്ച് വിജയസാധ്യത കൂടി കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥിത്വം നിശ്ചയിച്ചത്. പ്രാദേശികമായി ഉയര്‍ന്ന തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ മാത്രമല്ല സി.പി.എമ്മിലും ഉണ്ടായിട്ടുണ്ട്. അതെല്ലാം അവസാനിക്കും. യുവാക്കള്‍ക്കു വനിതകള്‍ക്കും പാര്‍ട്ടി അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും സാഹചര്യമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ബാബു വ്യക്തമാക്കി. തനിക്കെതിരായ കേസുകളില്‍ തെളിവുകളില്ലായെന്ന് പറഞ്ഞ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതുപക്ഷം ക്രൂശിക്കുകയായിരുന്നുവെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൊല്ലത്ത് സ്ഥബിന്ദു കൃഷ്ണയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. സ്ഥാനാര്‍ഥിയാകുമെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൊല്ലത്ത് ബിന്ദുവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലും കെ.പി. അനില്‍കുമാറിനെ വട്ടീയൂര്‍ക്കാവിലും മത്സരിപ്പിക്കും.

ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ശിവദാസന്‍ നായരും ഇടംനേടി. ആറന്മുളയിലാണ് അദ്ദേഹം മത്സരിക്കുക. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. ഇരിക്കൂര്‍, കല്പറ്റ, പട്ടാമ്പി മണ്ഡലങ്ങളില്‍ തീരുമാനമായില്ല. മലമ്പുഴയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനം നീളുന്നു.

Related Articles
Next Story
Share it