നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായി കെ. മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അവിടെ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നത് എല്‍ഡിഎഫ്-ബിജെപി ഗൂഡാലോചനയാണെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്നും വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ സാധ്യതയില്ല. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രചാരണം കൊണ്ടുവന്നത് ശരിയായില്ലെന്നും […]

തിരുവനന്തപുരം: നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അവിടെ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നത് എല്‍ഡിഎഫ്-ബിജെപി ഗൂഡാലോചനയാണെന്ന് മുരളീധരന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്നും വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ സാധ്യതയില്ല. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രചാരണം കൊണ്ടുവന്നത് ശരിയായില്ലെന്നും മണ്ഡലത്തില്‍ വേരോട്ടമുള്ള ആള്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജയം ഉറപ്പെന്നും കെ. മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ജനസമ്മതിയുള്ള നേതാവാണ് കെ മുരളീധരന്‍. അതേസമയം ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയോടൊപ്പം നേമത്തും കൂടി മത്സരിപ്പിക്കാനും മുരളീധരനെ വട്ടിയൂര്‍ക്കാവില്‍ ഇറക്കാനും സാധ്യതയുണ്ട്. ഞായറാഴ്ചയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Related Articles
Next Story
Share it