മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കണം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ്, മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ല; കെ മുരളീധരന്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് ആണെന്നും മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ലെന്നും കെ മുരളീധരന്‍ എംപി. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്നും മുന്നണി വിട്ട കേരള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ സീറ്റ് വീതം വെക്കുമ്പോള്‍ മുസ്ലിം ലീഗിനും മറ്റും കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ […]

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് ആണെന്നും മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ലെന്നും കെ മുരളീധരന്‍ എംപി. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്നും മുന്നണി വിട്ട കേരള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ സീറ്റ് വീതം വെക്കുമ്പോള്‍ മുസ്ലിം ലീഗിനും മറ്റും കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരുമായി യുഡിഎഫ് ധാരണയുണ്ടാക്കിയത് തോല്‍വിക്ക് കാരണമായതായി നേരത്തെയും നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Related Articles
Next Story
Share it