രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ച് കയറ്റിയാല്‍ വെടിവെച്ചിടാനാണ് നിയമം; വിവരമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്; മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് കെ മുരളീധരന്‍ എംപി. വിവരമില്ലാത്തതുകൊണ്ടാണ് രാഷ്ട്രപതിയുടെ മോട്ടോര്‍ ഗൈഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്ന് മുരളീധരന്‍ പരിഹസിച്ചു. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ മോട്ടോര്‍ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാല്‍ വെടിവയ്ക്കണമെന്നാണ് നിയമം. ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുളള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു. 'ആദ്യം തന്നെ തിരുവനന്തപുരത്ത് ഒരു മേയറുണ്ട്. അതിനെ വിമര്‍ശിച്ചതിനാണ് എന്റെ പേരില്‍ കേസു വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി; അതിന് വിവരമില്ലെന്ന്. രാഷ്ട്രപതിയുടെ […]

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് കെ മുരളീധരന്‍ എംപി. വിവരമില്ലാത്തതുകൊണ്ടാണ് രാഷ്ട്രപതിയുടെ മോട്ടോര്‍ ഗൈഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്ന് മുരളീധരന്‍ പരിഹസിച്ചു. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ മോട്ടോര്‍ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാല്‍ വെടിവയ്ക്കണമെന്നാണ് നിയമം. ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുളള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചു.

'ആദ്യം തന്നെ തിരുവനന്തപുരത്ത് ഒരു മേയറുണ്ട്. അതിനെ വിമര്‍ശിച്ചതിനാണ് എന്റെ പേരില്‍ കേസു വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി; അതിന് വിവരമില്ലെന്ന്. രാഷ്ട്രപതിയുടെ മോട്ടോര്‍ കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി ആരെങ്കിലും ചെയ്യുമോ? രാഷ്ട്രപതിയുടെയോ പ്രധാമന്ത്രിയുടെയോ മോട്ടോര്‍ കേഡിലേക്ക് ഹോണടിച്ച് കയറ്റിയാല്‍ വെടിവയ്ക്കണമെന്നാണ് നിയമം. ഇതൊന്നും പറഞ്ഞുകൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുളള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ?

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശന വേളയിലാണ് വിവാദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചതെന്നാണ് രഹസ്യാന്വോഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായോയെന്ന് അറിയില്ലെന്നായിരുന്നു മേയറുടെ വിശദീകരണം.

Related Articles
Next Story
Share it