രാജ്യസ്‌നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടില്‍; കെ സുരേന്ദ്രനെതിരെ കെ മുരളീധരന്‍

കോഴിക്കോട്: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരന്‍. രാജ്യസ്‌നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടിലായെന്ന് മുരളീധരന്‍ പരിഹസിച്ചു. ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര […]

കോഴിക്കോട്: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരന്‍. രാജ്യസ്‌നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടിലായെന്ന് മുരളീധരന്‍ പരിഹസിച്ചു. ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കള്ളപ്പണകേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മോഡിയില്‍ വരെ എത്തുമെന്നും കഴിഞ്ഞ ദിവസം മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കെ. മുരളീധരനെതിരെ ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ മറുപടി.

Related Articles
Next Story
Share it