കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും രണ്ടരവയസുള്ള കുട്ടിയും മരിച്ചു

കോഴിക്കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കെ. മുരളീധരന്‍ എം.പിയുടെ ഡ്രൈവറും രണ്ടരവയസുള്ള കുട്ടിയും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), രണ്ടര വയസുള്ള മകന്‍ അന്‍വിക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെ കോഴിക്കോട് എലത്തൂര്‍ കോരപ്പുഴ പാലത്തിലായിരുന്നു അപകടം. അതുലിന്റെ ഭാര്യ മായ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലെ നാലുപേര്‍ അടക്കം […]

കോഴിക്കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കെ. മുരളീധരന്‍ എം.പിയുടെ ഡ്രൈവറും രണ്ടരവയസുള്ള കുട്ടിയും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), രണ്ടര വയസുള്ള മകന്‍ അന്‍വിക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെ കോഴിക്കോട് എലത്തൂര്‍ കോരപ്പുഴ പാലത്തിലായിരുന്നു അപകടം. അതുലിന്റെ ഭാര്യ മായ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഒരു ഭാഗത്തേയ്ക്ക് തെറിച്ചുപോകുകയാണുണ്ടായത്. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു.

Related Articles
Next Story
Share it