നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ എംപി; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മറ്റൊരു എംപിയും ഡെല്‍ഹി വിട്ട് തലസ്ഥാനത്തേക്ക്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വടകര എംപി കെ മുരളീധരന്‍. ഹൈക്കമാന്റ് പ്രതിനിധികള്‍ കെ മുരളീധരനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ശക്തരായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കെ മുരളീധരനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് നേരത്തെ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വടകര എംപി കെ മുരളീധരന്‍. ഹൈക്കമാന്റ് പ്രതിനിധികള്‍ കെ മുരളീധരനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ശക്തരായ സ്ഥാനാര്‍ഥി വേണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു.

നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കെ മുരളീധരനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ നാടകീയമായി ഹൈക്കമാന്‍ഡ് തന്നെ കെ മുരളീധരനെ സമീപിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി കെ മുരളീധരന്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു ചെറിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മാറി നില്‍ക്കുകയായിരുന്നു. കെ സുധാകരനും മാറി നിന്നിരുന്നു. നിയമസഭാ സീറ്റ് നിഷേധിച്ചതാണ് കാരണമെന്നാണ് സൂചന. മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ എംപി സ്ഥാനം രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

Related Articles
Next Story
Share it