കെ സുധാകരന്‍ അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ രാഷ്ട്രീയകാര്യസമിതിക്ക് മുമ്പായി നേതാക്കളുടെ യോഗം ഉണ്ടായിരുന്നു. ഇത്തരത്തില്‍ നേതാക്കളുടെ യോഗം അപൂര്‍വ്വമാണ്. എന്നാല്‍ ഈ യോഗത്തില്‍ മുരളീധരനെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തിയാണ് യോഗത്തില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന. സംസ്ഥാന കോണ്‍ഗ്രസില്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുമെന്നും 51 പേരുള്ള നിര്‍വാഹക സമിതിയായിരിക്കും ഉണ്ടാവുകയെന്നും കെ […]

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ രാഷ്ട്രീയകാര്യസമിതിക്ക് മുമ്പായി നേതാക്കളുടെ യോഗം ഉണ്ടായിരുന്നു. ഇത്തരത്തില്‍ നേതാക്കളുടെ യോഗം അപൂര്‍വ്വമാണ്. എന്നാല്‍ ഈ യോഗത്തില്‍ മുരളീധരനെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തിയാണ് യോഗത്തില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

സംസ്ഥാന കോണ്‍ഗ്രസില്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുമെന്നും 51 പേരുള്ള നിര്‍വാഹക സമിതിയായിരിക്കും ഉണ്ടാവുകയെന്നും കെ സുധാകരന്‍ നേതാക്കളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിക്കണമെന്നും തീരുമാനമായി. രാഷ്ട്രീയകാര്യസമിതിയില്‍ പുനസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

താഴേത്തട്ടില്‍ കുടുംബ യൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയവുമുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഒരു പദവി, ഭാരവാഹികള്‍ക്ക് പ്രായ പരിധി, തെരഞ്ഞെടുപ്പില്‍ തോറ്റവരെ മാറ്റിനിര്‍ത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles
Next Story
Share it