കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: പാക്കം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജയിച്ച കെ.മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കോണ്‍ഗ്രസിലെ അഡ്വ. എം.കെ. ബാബുരാജിനെ നാലിനെതിരെ ഒമ്പത് വോട്ടിനാണ് മണികണ്ഠന്‍ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡണ്ടായി സി.പി.ഐയിലെ കെ.വി.ശ്രീലതയെയും തിരഞ്ഞെടുത്തു. മണികണ്ഠന്‍ തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ പൊതു പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ് മണികണ്ഠന്‍. ബാലസംഘത്തിലൂടെ പൊതുരംഗത്തെത്തി. പിന്നീട് അതിന്റെ ജില്ലാ സെക്രട്ടറിയായി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ […]

കാഞ്ഞങ്ങാട്: പാക്കം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജയിച്ച കെ.മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കോണ്‍ഗ്രസിലെ അഡ്വ. എം.കെ. ബാബുരാജിനെ നാലിനെതിരെ ഒമ്പത് വോട്ടിനാണ് മണികണ്ഠന്‍ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡണ്ടായി സി.പി.ഐയിലെ കെ.വി.ശ്രീലതയെയും തിരഞ്ഞെടുത്തു. മണികണ്ഠന്‍ തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ പൊതു പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിദ്ധ്യമാണ് മണികണ്ഠന്‍. ബാലസംഘത്തിലൂടെ പൊതുരംഗത്തെത്തി. പിന്നീട് അതിന്റെ ജില്ലാ സെക്രട്ടറിയായി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ പ്രശ്‌നങ്ങളുള്‍പ്പടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡി.വൈ.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം എന്ന നിലയിലും ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബാങ്ക് ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ രംഗത്തിറങ്ങിയത്.

Related Articles
Next Story
Share it