കെ. മാധവന്‍ പുരസ്‌കാരം സമ്മാനിച്ചു

കാഞ്ഞങ്ങാട്: തീക്ഷ്ണമായ സമരം കൊണ്ടാണ് മലയാളികളെ മനുഷ്യത്വമുള്ളവരായി മാറ്റിയതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതിയ തലമുറ ആ ചരിത്രത്തിലേക്ക് തിരിഞ്ഞു നടന്ന് സമര പോരാട്ടങ്ങളെ കുറിച്ച് പഠിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവന്റെ പേരില്‍ മാധവന്‍ ഫൗണ്ടേഷന്റെ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ നിരഞ്ജനയ്ക്ക് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. നിരഞ്ജനയുടെ മകളും എഴുത്തുകാരിയുമായ ഡോ. തേജസ്വിനി നിരഞ്ജനയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അടച്ചുവെക്കാനാകാത്ത പാഠപുസ്തകമാണ് മാധവന്റെ ജീവിതമെന്നും മന്ത്രി പറഞ്ഞു. […]

കാഞ്ഞങ്ങാട്: തീക്ഷ്ണമായ സമരം കൊണ്ടാണ് മലയാളികളെ മനുഷ്യത്വമുള്ളവരായി മാറ്റിയതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതിയ തലമുറ ആ ചരിത്രത്തിലേക്ക് തിരിഞ്ഞു നടന്ന് സമര പോരാട്ടങ്ങളെ കുറിച്ച് പഠിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവന്റെ പേരില്‍ മാധവന്‍ ഫൗണ്ടേഷന്റെ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ നിരഞ്ജനയ്ക്ക് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. നിരഞ്ജനയുടെ മകളും എഴുത്തുകാരിയുമായ ഡോ. തേജസ്വിനി നിരഞ്ജനയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അടച്ചുവെക്കാനാകാത്ത പാഠപുസ്തകമാണ് മാധവന്റെ ജീവിതമെന്നും മന്ത്രി പറഞ്ഞു. അഡ്വ സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിരഞ്ജനയെ അനുസ്മരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, എഴുത്തുകാരന്‍ സക്കറിയ, രാകേഷ് കോടോത്ത്, ഡോ. സി. ബാലന്‍, എം.കെ ജയരാജ് പ്രസംഗിച്ചു.

Related Articles
Next Story
Share it