മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി
മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനൊപ്പവും പ്രവര്‍ത്തിച്ച് യു.ഡി.എഫ് സംവിധാനം ശക്തമായി മുന്നോട്ട് പോവുകയാണ്. സി.പി.എമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്‌ലിം ലീഗിന് സാധിക്കില്ലെന്ന് ഷാജി പറഞ്ഞു.മുസ്‌ലിം ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്ക് ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മേല്‍പറമ്പില്‍ നല്‍കിയ സ്വീകരണവും പൊതുസമ്മേളനവും […]

മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനൊപ്പവും പ്രവര്‍ത്തിച്ച് യു.ഡി.എഫ് സംവിധാനം ശക്തമായി മുന്നോട്ട് പോവുകയാണ്. സി.പി.എമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്‌ലിം ലീഗിന് സാധിക്കില്ലെന്ന് ഷാജി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്ക് ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മേല്‍പറമ്പില്‍ നല്‍കിയ സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അബ്ദുല്‍ ഖാദര്‍ കളനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉപഹാരം നല്‍കി. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, മറ്റ് ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എ.എം. കടവത്ത്, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ടി.സി.എ റഹ്‌മാന്‍, എ.ബി. ഷാഫി, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മുന്‍ എം.എല്‍.എ എം.സി. ഖമറുദ്ദീന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഖാദര്‍ ഖാത്തിം, ഹാരിസ് തൊട്ടി, അബൂബക്കര്‍ മൂലടുക്കം, അഹമ്മദ് ഒറവങ്കര, ബി.യു. അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുസ്തഫ ചെമ്മനാട്, കെ.ടി. നിയാസ്, അഫ്‌സല്‍ സീസുളു, മുഹമ്മദ് കോളിയടുക്കം, സി.എച്ച്. മുഹമ്മദ് ചെമ്പിരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.