സുപ്രീംകോടതിയില്‍ തിരുത്തി സര്‍ക്കാര്‍; 'കെ.എം. മാണി അഴിമതിക്കാരനല്ല'

ന്യൂഡല്‍ഹി: കെ.എം മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. അന്നത്തെ സര്‍ക്കാറിനെതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ സുപ്രിം കോടതിയില്‍ ഇന്ന് അറിയിച്ചു. മുന്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ പരാമര്‍ശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്. സഭയില്‍ പ്രതിഷേധിച്ചത് കെ.എം.മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സര്‍ക്കാര്‍, പ്രതിഷേധം അന്നത്തെ സര്‍ക്കാരിനെതിരെയായിരുന്നുവെന്ന് ഇന്ന് നിലപാടെടുത്തു. എന്നാല്‍, വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും […]

ന്യൂഡല്‍ഹി: കെ.എം മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. അന്നത്തെ സര്‍ക്കാറിനെതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ സുപ്രിം കോടതിയില്‍ ഇന്ന് അറിയിച്ചു. മുന്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ പരാമര്‍ശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.
സഭയില്‍ പ്രതിഷേധിച്ചത് കെ.എം.മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സര്‍ക്കാര്‍, പ്രതിഷേധം അന്നത്തെ സര്‍ക്കാരിനെതിരെയായിരുന്നുവെന്ന് ഇന്ന് നിലപാടെടുത്തു.
എന്നാല്‍, വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും എം.എല്‍.എ.മാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എം.എല്‍.എ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാല്‍ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു. സംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകര്‍ക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം തുടരുകയാണ്. സഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാറിന്റെയും പ്രതികളുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Related Articles
Next Story
Share it