പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു.കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ബന്തടുക്ക കക്കച്ചാലിലെ കെ.എം ഹേമചന്ദ്ര (50)യാണ് മരിച്ചത്. പനിക്ക് പിന്നാലെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്.സുള്ള്യയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഹൈസ്‌കൂള്‍ കന്നട വിഭാഗം ഗണിതശാസ്ത്ര അധ്യാപകനാണ്. റിട്ട. അധ്യാപകന്‍ മുത്തെണ്ണയുടെയും ഹെന്നമ്മയുടെയും മകനാണ്. ഭാര്യ: ദിനമണി. മക്കള്‍: ഗാനശ്രീ (സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിനി), ഇന്‍ചന (ബന്തടുക്ക ഗവ. ഹയര്‍ […]

കാഞ്ഞങ്ങാട്: ജില്ലയില്‍ പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു.
കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ബന്തടുക്ക കക്കച്ചാലിലെ കെ.എം ഹേമചന്ദ്ര (50)യാണ് മരിച്ചത്. പനിക്ക് പിന്നാലെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
സുള്ള്യയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഹൈസ്‌കൂള്‍ കന്നട വിഭാഗം ഗണിതശാസ്ത്ര അധ്യാപകനാണ്. റിട്ട. അധ്യാപകന്‍ മുത്തെണ്ണയുടെയും ഹെന്നമ്മയുടെയും മകനാണ്. ഭാര്യ: ദിനമണി. മക്കള്‍: ഗാനശ്രീ (സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിനി), ഇന്‍ചന (ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കെ. രേവതി (കരിക്കെ), കെ. ശ്രീകല (സുള്ള്യ).
മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ചികിത്സയിലുള്ളത്. പനി ബാധിച്ച് ആസ്പത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.
പനി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നു.

Related Articles
Next Story
Share it