നൂറ് ഡയാലിസിസ് രോഗികള്‍ക്ക് 'സ്പര്‍ശം' സഹായ പദ്ധതി പ്രഖ്യാപിച്ച് കെ.എം. ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രം

തളങ്കര: വൃക്ക രോഗം മൂലം വലയുന്ന രോഗികള്‍ക്ക് നൂറ് സൗജന്യ ഡയാലിസിസിനുള്ള സഹായ പദ്ധതി പ്രഖ്യാപിച്ച് തളങ്കര പള്ളിക്കാലിലെ കെ.എം. ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം. കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പള്ളിക്കാല്‍ വാര്‍ഡ് കൗണ്‍സിലറുമായിരുന്ന പരേതനായ കെ.എം. ഹസ്സന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി സ്ഥാപിതമായ സാംസ്‌കാരിക കേന്ദ്രം ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിലാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള 'സ്പര്‍ശം' പദ്ധതി പ്രഖ്യാപിച്ചത്. പത്രപ്രവര്‍ത്തകന്‍ ടി.എ. ഷാഫി, വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ കെ.എം. ഹനീഫ്, […]

തളങ്കര: വൃക്ക രോഗം മൂലം വലയുന്ന രോഗികള്‍ക്ക് നൂറ് സൗജന്യ ഡയാലിസിസിനുള്ള സഹായ പദ്ധതി പ്രഖ്യാപിച്ച് തളങ്കര പള്ളിക്കാലിലെ കെ.എം. ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം. കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പള്ളിക്കാല്‍ വാര്‍ഡ് കൗണ്‍സിലറുമായിരുന്ന പരേതനായ കെ.എം. ഹസ്സന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി സ്ഥാപിതമായ സാംസ്‌കാരിക കേന്ദ്രം ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിലാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള 'സ്പര്‍ശം' പദ്ധതി പ്രഖ്യാപിച്ചത്. പത്രപ്രവര്‍ത്തകന്‍ ടി.എ. ഷാഫി, വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ കെ.എം. ഹനീഫ്, കെ.എം. ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഈ വരുന്ന റമദാന്‍ മാസത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പ്രത്യേക രജിസ്‌ട്രേഷന്‍ നടത്തി അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് രോഗികളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സാംസ്‌കാരിക കേന്ദ്രത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഡ്വ. വി.എം. മുനീര്‍ പതാക ഉയര്‍ത്തി. കണ്‍വീനര്‍ അമാനുല്ല അങ്കാര്‍, ശിഹാബ് വൈസ്രോയി, സിയാദ് കെ.എം, ശുഐബ് കെ., ഇഖ്ബാല്‍ ബാങ്കോട്, കെ.എം. അബ്ദുല്‍ ലത്തീഫ്, ഇഖ്ബാല്‍. ടി.ഇ, എസ്.എ. അബ്ദുല്ല, ബദ്‌റുദ്ദീന്‍ പി.എം, ഷംസുദ്ദീന്‍ മീത്തല്‍, അത്തു അബ്ദുല്‍ റഹ്‌മാന്‍, ജലീല്‍ പി.എം, ഫാറൂഖ് കോയാസ് ലൈന്‍, ആസിഫ് കുണ്ടുവളപ്പ്, നവാസ് അല്‍ഫ, ഇഖ്ബാല്‍ മഗ്ഡ, നവാസ് ഊദ്, ബി.സി. മുസമ്മില്‍, നൗഷാദ് കൊറക്കോട്, ഇബ്രാഹിം ആദൂര്‍, യൂസുഫ് മിസ്‌നി, ബഷീര്‍ ക്യൂന്‍സ്, റിയാസ് ക്യൂന്‍സ്, അബ്ദുല്ല കോയാസ് ലൈന്‍, കുഞ്ഞാമു മൂപ്പന്‍, ഷുഹൈല്‍ കട്ട, അബ്ദുല്‍ ഖാദര്‍ കോയാസ് ലൈന്‍, മുസ്തഫ കമ്പിളി, മുഹമ്മദ് കുഞ്ഞി കോയാസ് ലൈന്‍, അബ്ദുല്‍ സലാം, നിസാര്‍ എ.എം, അമ്മി മാസ്റ്റര്‍, ഷംസു മഗ്ഡ, നൂറുദ്ദീന്‍, ഷമീര്‍ ഗേള്‍സ്, ബഷീര്‍ പള്ളിക്കാല്‍, ഹമീദ് കുണ്ടുവളപ്പ്, സലീം പുതിയ വളപ്പ്, ഹംസ, കെ.എം. ഹസ്സന്‍ ഫുട്‌ബോള്‍ ക്യാമ്പിലെ അംഗങ്ങള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it