കെ.എം.സി.സി. പൈവളിഗെ ടീം ജേതാക്കളായി

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിവിധ കലാകായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന സപ്തോത്സവം-2023ന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ടീം പൈവളിഗെ ജേതാക്കളായി.ഫൈനല്‍ മത്സരത്തില്‍ ടീം കെ.എം.സി.സി മംഗല്‍പാടിയെ 4 റണ്ണിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മഞ്ചേശ്വരം, കുമ്പള, മംഗല്‍പാടി, പുത്തിഗെ, എന്‍മകജെ, പൈവളിഗെ എന്നീ ടീമുകള്‍ പങ്കെടുത്തു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി എന്നിവര്‍ ചെര്‍ന്ന് ഉദ്ഘാടനം ചെയ്തു. […]

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിവിധ കലാകായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന സപ്തോത്സവം-2023ന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ടീം പൈവളിഗെ ജേതാക്കളായി.
ഫൈനല്‍ മത്സരത്തില്‍ ടീം കെ.എം.സി.സി മംഗല്‍പാടിയെ 4 റണ്ണിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മഞ്ചേശ്വരം, കുമ്പള, മംഗല്‍പാടി, പുത്തിഗെ, എന്‍മകജെ, പൈവളിഗെ എന്നീ ടീമുകള്‍ പങ്കെടുത്തു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി എന്നിവര്‍ ചെര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ ഭാരവാഹികള്‍, ജില്ലാ സ്‌പോര്‍ട്‌സ് വിങ് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, വിവിധ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ സീരിസായി അഫ്രാസ് പൈവളിഗെയെയും, മികച്ച ബാറ്റ്‌സ്മാനായി ഫാറൂഖ് പച്ചമ്പളയെയും ബൗളറായി മൊഹ്‌സിന് ബന്തിയോടിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി കെ.എം.സി.സി ഖത്തര്‍ സീനിയര്‍ നേതാവ് മുട്ടം മഹ്മൂദ്, ജില്ലാ ട്രഷറര്‍ സിദ്ദിഖ് മണിയമ്പാറ, മണ്ഡലം പ്രസിഡണ്ട് റസാഖ് കല്ലട്ടി എന്നിവര്‍ ചേര്‍ന്ന് നല്‍കി.

Related Articles
Next Story
Share it