കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 2020 നവംബര്‍ ഒന്നും 2021 നവംബര്‍ ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും ബയോഡാറ്റയും അടങ്ങിയ അപേക്ഷകള്‍ നവംബര്‍ 25നകം സെക്രട്ടറി/പ്രസിഡന്റ്, കാസര്‍കോട് പ്രസ് ക്ലബ്, നിയര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുതിയ ബസ് സ്റ്റാന്റ് കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ ലഭിക്കണം. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിവരങ്ങള്‍ക്ക് 94467650825, 9446937037 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.