കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 2020 നവംബര്‍ ഒന്നും 2021 നവംബര്‍ ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും ബയോഡാറ്റയും അടങ്ങിയ അപേക്ഷകള്‍ നവംബര്‍ 25നകം സെക്രട്ടറി/പ്രസിഡന്റ്, കാസര്‍കോട് പ്രസ് ക്ലബ്, നിയര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുതിയ ബസ് സ്റ്റാന്റ് കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ ലഭിക്കണം. 10000 രൂപയും […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. 2020 നവംബര്‍ ഒന്നും 2021 നവംബര്‍ ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും ബയോഡാറ്റയും അടങ്ങിയ അപേക്ഷകള്‍ നവംബര്‍ 25നകം സെക്രട്ടറി/പ്രസിഡന്റ്, കാസര്‍കോട് പ്രസ് ക്ലബ്, നിയര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുതിയ ബസ് സ്റ്റാന്റ് കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ ലഭിക്കണം. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിവരങ്ങള്‍ക്ക് 94467650825, 9446937037 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles
Next Story
Share it