കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം എ. നന്ദകുമാറിന് സമ്മാനിച്ചു

എക്കാലത്തേയും മികച്ച പത്രപ്രവര്‍ത്തകരെ സംഭാവന ചെയ്ത മണ്ണാണ് കേരളം-ടി. പത്മനാഭന്‍ കാസര്‍കോട്: എക്കാലത്തേയും മികച്ച പത്ര പ്രവര്‍ത്തകരെ സംഭാവന ചെയ്ത മണ്ണാണ് കേരളമെന്ന് കഥയുടെ കുലപതിയും പ്രഭാഷകനുമായ ടി. പത്മനാഭന്‍ പറഞ്ഞു.കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം. അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ടെന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയത് കൊണ്ട് മാത്രം ആയില്ലെന്നും മാധ്യമ പ്രവര്‍ത്തനം അറിയാത്ത ചിലരാണ് ഈ മേഖലയില്‍ അരങ്ങു തകര്‍ക്കുന്നതെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.പ്രസ്‌ക്ലബ്ബ് വൈസ് […]

എക്കാലത്തേയും മികച്ച പത്രപ്രവര്‍ത്തകരെ സംഭാവന ചെയ്ത മണ്ണാണ് കേരളം-ടി. പത്മനാഭന്‍

കാസര്‍കോട്: എക്കാലത്തേയും മികച്ച പത്ര പ്രവര്‍ത്തകരെ സംഭാവന ചെയ്ത മണ്ണാണ് കേരളമെന്ന് കഥയുടെ കുലപതിയും പ്രഭാഷകനുമായ ടി. പത്മനാഭന്‍ പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം. അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ടെന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയത് കൊണ്ട് മാത്രം ആയില്ലെന്നും മാധ്യമ പ്രവര്‍ത്തനം അറിയാത്ത ചിലരാണ് ഈ മേഖലയില്‍ അരങ്ങു തകര്‍ക്കുന്നതെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് നഹാസ് പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മനോരമ ന്യൂസിന്റെ എ. നന്ദകുമാറിന് ടി. പത്മനാഭന്‍ അവാര്‍ഡ് സമ്മാനിച്ചു. ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മുജീബ് അഹ്‌മദ് പ്രസംഗിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it