കെ.എം. അബ്ദുല്‍റഹ്‌മാന്‍ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായി കാസര്‍കോട് തെരുവത്ത് സ്വദേശി കെ.എം അബ്ദുല്‍റഹ്‌മാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.മറ്റുഭാരവാഹികളെല്ലാം മാറിയപ്പോള്‍ ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെ.എം അബ്ദുല്‍റഹ്‌മാന്‍ കെ.സി.എയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെടുന്നത്. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, അസി. സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.1989 മുതല്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന അബ്ദുല്‍റഹ്‌മാന്‍ നേരത്തെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ദീര്‍ഘകാലമായി തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ പ്രസിഡണ്ടാണ്. […]

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായി കാസര്‍കോട് തെരുവത്ത് സ്വദേശി കെ.എം അബ്ദുല്‍റഹ്‌മാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികളെല്ലാം മാറിയപ്പോള്‍ ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെ.എം അബ്ദുല്‍റഹ്‌മാന്‍ കെ.സി.എയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെടുന്നത്. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്.
നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, അസി. സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
1989 മുതല്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന അബ്ദുല്‍റഹ്‌മാന്‍ നേരത്തെ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ പ്രസിഡണ്ടാണ്. രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. നേരത്തെ കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും കൗണ്‍സിലറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ജയേഷ് ജോര്‍ജാണ് കെ.സി.എയുടെ പുതിയ പ്രസിഡണ്ട്. വിനോദ് എസ്. കുമാര്‍ സെക്രട്ടറിയും പി. ചന്ദ്രശേഖരന്‍ വൈസ് പ്രസിഡണ്ടും ബിനീഷ് കോടിയേരി ജോ. സെക്രട്ടറിയുമാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് വീണ്ടും അവരോധിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തന്നില്‍ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കുമെന്നും കെ.എം അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു.
തനിക്ക് എപ്പോഴും പിന്തുണ നല്‍കുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it