കെ.കുട്ടിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ദുബായ്: അനാഥത്വത്തിന്റെ ദുഃഖങ്ങളെ അക്ഷരങ്ങളുടെ കരുത്തിനാല്‍ സാന്ത്വനിപ്പിച്ച് ജീവിതത്തിന് പ്രതീക്ഷയേകിയ കവയിത്രിയാണ് കെ.കുട്ടിയമ്മയെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ പറഞ്ഞു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ക്ലബിന് കീഴിലെ ചന്ദ്രഗിരി ബുക്‌സ് പ്രസിദ്ധീകരിച്ച, വൃദ്ധസദനത്തിലെ അന്തേവാസിയായ കോട്ടയം സ്വദേശിനി കെ.കുട്ടിയമ്മ രചിച്ച കവിതകളുടെ സമാഹാരം 'ദുഃഖത്തിന്റെ ലഗേജുകള്‍' ബി.എ. ആസിഫിന് കോപ്പി നല്‍കി ഗള്‍ഫ് തല പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രഗിരി മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് റാഫി മാക്കോട് അധ്യക്ഷത വഹിച്ചു. ഹനീഫ ടി.ആര്‍ സ്വാഗതം പറഞ്ഞു. […]

ദുബായ്: അനാഥത്വത്തിന്റെ ദുഃഖങ്ങളെ അക്ഷരങ്ങളുടെ കരുത്തിനാല്‍ സാന്ത്വനിപ്പിച്ച് ജീവിതത്തിന് പ്രതീക്ഷയേകിയ കവയിത്രിയാണ് കെ.കുട്ടിയമ്മയെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ പറഞ്ഞു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ക്ലബിന് കീഴിലെ ചന്ദ്രഗിരി ബുക്‌സ് പ്രസിദ്ധീകരിച്ച, വൃദ്ധസദനത്തിലെ അന്തേവാസിയായ കോട്ടയം സ്വദേശിനി കെ.കുട്ടിയമ്മ രചിച്ച കവിതകളുടെ സമാഹാരം 'ദുഃഖത്തിന്റെ ലഗേജുകള്‍' ബി.എ. ആസിഫിന് കോപ്പി നല്‍കി ഗള്‍ഫ് തല പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രഗിരി മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് റാഫി മാക്കോട് അധ്യക്ഷത വഹിച്ചു. ഹനീഫ ടി.ആര്‍ സ്വാഗതം പറഞ്ഞു. റാഫി പള്ളിപ്പുറം പുസ്തകം പരിചയപ്പെടുത്തി. അഷറഫ് കെ.ആര്‍, ഖാലിദ് എ.ആര്‍, റൗഫ് കെ.ജി.എന്‍, മുനീര്‍ പള്ളിപ്പുറം, റഹിം ഖാജ, ഇസ്മായില്‍ ചളിയങ്കോട്, ബഷീര്‍ സംസാരിച്ചു. നൗഷാദ് നാനോ നന്ദി പറഞ്ഞു.

Related Articles
Next Story
Share it