കെ കുഞ്ഞിരാമന്‍ എം .എല്‍.എയുടെ വീടിന് സമീപം കൃത്രിമക്കാല്‍ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംഭവം ഗൗരവത്തിലെടുത്ത് പൊലീസ്

ഉദുമ: ഉദുമ സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാല്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍, കൃത്രിമ കാല്‍കണ്ടെത്തിയത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. എം.എല്‍.എ.യുടെ വീട്ടിലേക്കുള്ള വഴിയിലാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്. അദ്ദേഹം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കെ. […]

ഉദുമ: ഉദുമ സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാല്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍, കൃത്രിമ കാല്‍കണ്ടെത്തിയത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. എം.എല്‍.എ.യുടെ വീട്ടിലേക്കുള്ള വഴിയിലാണ് കൃത്രിമ കാല്‍ കണ്ടെത്തിയത്. അദ്ദേഹം വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നത്.

Related Articles
Next Story
Share it